സിഡ്‌നി ടെസ്റ്റിനുശേഷം റിട്ടയർമെന്റ് ഉണ്ടാകും: ഉസ്മാൻ ഖവാജ

JANUARY 2, 2026, 7:40 AM

ആഷസ് പരമ്പരയിലെ സിഡ്‌നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ശേഷം തന്റെ റിട്ടയർമെന്റ് ഉണ്ടാകുമെന്ന് അറിയിച്ച് ഉസ്മാൻ ഖവാജ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച താരം തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിയ്ക്കുന്നത്.

റിക്കി പോണ്ടിംഗിന് 2011ൽ പരിക്കേറ്റപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷ കരിയറിലെ 88-ാം ടെസ്റ്റാണ് സിഡ്‌നിയിൽ കളിയ്ക്കാൻ പോകുന്നത്. 6000ലധികം റൺസാണ് താരം ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

15000ലധികം ഫസ്റ്റ് ക്ലാസ് റണ്ണുകൾ നേടിയ താരം 2020-21 സീസണിൽ ക്യൂൻസിലാണ്ടിനെ ഷെഫീൽഡ് ഷീൽഡ് കിരീടത്തിലേക്ക് നയിച്ചിരുന്നു. 2023ൽ ഖവാജ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam