പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഡിസംബർ 18നാണ് വാളയാർ അട്ടപ്പള്ളത്ത് രാംനാരായൺ അതിക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് യുവാക്കൾ സ്ഥലത്തെത്തുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായൺ പറയുന്നുണ്ടെങ്കിയും സംഘം അത് കേൾക്കാൻ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകർത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ജഗദീഷ്‌കുമാർ, വിനോദ്കുമാർ, ഷാജി എന്നിവരെയാണ് വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആൾക്കൂട്ട ആക്രമണമുണ്ടായ കിഴക്കേ അട്ടപ്പള്ളം, അടിയേറ്റ് വീണുകിടന്ന മാതാളിക്കാട്, അട്ടപ്പളം ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു ക്രൈംബ്രാഞ്ച് എസ്‌ഐടി സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
