പാലക്കാട്: ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായിട്ടാണ് സൂചന.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി സരിൻ കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിന് ഒപ്പം ചേര്‍ന്നത്. അന്ന് മുതൽ സരിൻ പാർട്ടിയിൽ സജീവമാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും തോറ്റുവെങ്കിൽ പോലും സരിൻ തരംഗമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് സിപിഎമ്മിനുള്ളിലെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
