ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

JANUARY 3, 2026, 5:10 AM

കേപ്ടൗൺ : അടുത്തമാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർ കാഗിസോ റബാദയും. വാരിയെല്ലിനേറ്റ പരിക്കിനെത്തുടർന്ന് പത്താഴ്ച വിശ്രമത്തിലായിരുന്ന റബാദ കഴിഞ്ഞ ദിവസമാണ് എസ്.എ ടി20 ടൂർണമെന്റിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവന്നത്. ആൻറിച്ച് നോർക്യേ, ലുംഗി എൻഗിഡി, കോർബിൻ ബോഷ്,, മാർക്കോ യാൻസൺ, ക്വേന മഫാഖ എന്നിങ്ങനെ അഞ്ച് പേസർമാരെക്കൂടി എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിരമിക്കൽ തീരുമാനം തിരുത്തിയെത്തിയ ക്വിന്റൺ ഡികോക്ക്, ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, മാർക്രം, യാൻസൺ, നോർക്യേ, ലുംഗി എൻഗിഡി, റബാദ എന്നിവർ കഴിഞ്ഞ ലോകകപ്പിൽ കളിച്ചവരാണ്. 15 അംഗ ദക്ഷിണാഫ്രിക്കൻ നിരയിലെ മറ്റ് ഏഴുപേരുടെയും ആദ്യ ലോകകപ്പാണിത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് തോൽക്കാനായിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിധി.

ദക്ഷിണാഫ്രിക്കൻ ടീം : എയ്ഡൻ മാർക്രം (ക്യാപ്ടൻ),ക്വിന്റൺ ഡികോക്ക്, ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, ആൻറിച്ച് നോർക്യേ, ലുംഗി എൻഗിഡി, കോർബിൻ ബോഷ്,, മാർക്കോ യാൻസൺ, ക്വേന മഫാഖ, കാഗിസോ റബാദ, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, ജോർജ് ലിൻഡേ, ജേസൺ സ്മിത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam