2026ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ. മുൻ നായകൻ ഗ്രെയിം ക്രീമറുടെ മടങ്ങിവരവാണ് ടീമിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ 39കാരനായ ഈ ലെഗ് സ്പിന്നർ, പാകിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചത്.
നായകൻ സിക്കന്ദർ റാസയ്ക്ക് ക്രീമറുടെ അനുഭവസമ്പത്ത് വലിയ പിന്തുണയാകും.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ പരമ്പര നഷ്ടമായ സൂപ്പർ പേസർ ബ്ലെസിംഗ് മുസറബാനിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷം വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രണ്ടൻ ടെയ്‌ലറും ടീമിലുണ്ട്. ആഭ്യന്തര ടി20 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ യുവതാരം ക്ലൈവ് മദാൻഡെയും ടീമിൽ ഇടംപിടിച്ചു.
ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ഒമാൻ എന്നിവർക്കൊപ്പമാണ് സിംബാബ്‌വെ കളിക്കേണ്ടത്.
സിക്കന്ദർ റാസ (ക്യാപ്ടൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ഗ്രെയിം ക്രീമർ, ബ്രാഡ് ഇവാൻസ്, ക്ലൈവ് മദാൻഡെ, ടിനോടെൻഡ മപോസ, തടിവാനഷെ മറുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, ടോണി മുൻയോംഗ, തഷിംഗ മുസെക്കിവ, ബ്ലെസിംഗ് മുസരബാനി, ബ്രെൻഡൻ മിയേഴ്‌സ്, ബ്രണ്ടൻ ടെയ്‌ലർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
