കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെ പരാതി.
വീഡിയോയിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്ന് കാണിച്ച് സിപിഎം ലോക്കൽ സെക്രട്ടറി ലിനീഷ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തിൽ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായ തെഹ്ലിയ മനപ്പൂർവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിലായതിനാൽ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടുമെന്നും ഇത് മറച്ചു വെച്ചുകൊണ്ടാണ് പ്രചാരണം നടത്തിയതെന്നുമാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
