ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടർ 19 ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 25 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കനത്ത മഴയെ തുടർന്ന് മത്സരം തടസപ്പെട്ടതിനെ തുടർന്ന് ഡി.എൽ.എസ് രീതി അനുസരിച്ചാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന്റെ 28 ഓവറിലാണ് മഴ എത്തിയത്. മഴ എത്തുമ്പോൾ 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മഴ മാറാത്തതിനെ തുടർന്ന് ഡി.എൽ.എസ് അനുസരിച്ച് വിജയിയെ തീരുമാനിക്കുകയായിരുന്നു.
60 റൺസെടുത്ത ജോറിച്ച് വാൻ ഷാൽവൈക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറർ. അർമാൻ മാനാക്ക് 46 റൺസ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും ഖിലാൻ പട്ടേൽ ഒരു വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 300 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ഹർവൻഷ് പങ്കാലിയയുടെയും ആർ.എസ്. അംബ്രിഷിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്.
ഹർവൻഷ് 93 റൺസാണ് എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഹർഷിന്റെ ഇന്നിംഗ്‌സ്. അംബ്രിഷ് 65 റൺസ് സ്‌കോർ ചെയ്തു. 32 റൺസെടുത്ത കനിഷ്‌ക് ചൗഹാനും 26 റൺസെടുത്ത ഖിലാൻ പട്ടേലും തിളങ്ങി. നായകൻ വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ.ജെ. ബാസൺ നാല് വിക്കറ്റ് എടുത്തു. ബയൻഡ മജോളയും എൻടാൻഡോ സോണിയും ബൗണ്ടൈൽ എംബാത്തയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
