ടൊറന്റോ: 80 മില്യണ്‍ ഡോളറിന്റെ ലോട്ടോ മാക്‌സ് ജാക്ക്പോട്ടിന്റെ വിജയിയെ പ്രഖ്യാപിച്ച് ഒഎല്‍ജി. ലണ്ടൻ (ഒന്റാരിയോ) 80 മില്യണ്‍ ഡോളറിന്റെ ലോട്ടോ മാക്‌സ് ടിക്കറ്റ് ഫോറസ്റ്റ് സിറ്റിയില്‍ വിറ്റുപോയതായി ഒഎല്‍ജി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 80 മില്യണ്‍ ഡോളറിന്റെ ജാക്ക്പോട്ട് നേടിയ വ്യക്തിയെ ഒടുവില്‍ കണ്ടെത്തിയതായി ഒഎല്‍ജി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
മാക്സ് മില്യണ്‍സ്, എന്‍കോര്‍ സമ്മാനങ്ങളും പ്രവിശ്യയിലുടനീളം വിറ്റുപോയതായി ഏജന്‍സി അറിയിച്ചു. ഒഎല്‍ജിയുടെ വെബ്സൈറ്റില്‍ 19 വ്യത്യസ്ത മാക്സ് മില്യണ്‍സ് വിജയികളെയും 1 മില്യണ്‍ ഡോളറിന്റെ ഒരു എന്‍കോര്‍ വിജയിയെയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
''ലണ്ടനില്‍ (ഒന്റാരിയോ) നേടിയ 80 മില്യണ്‍ ഡോളര്‍ ജാക്ക്പോട്ടില്‍ ഞങ്ങള്‍ ആവേശഭരിതരാണ്, ഈ വിജയിയോ വിജയികളോ മുന്നോട്ട് വരുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുകയാണ്,'' ഒഎല്‍ജി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററില്‍ സമ്മാന ജേതാവ് അല്ലെങ്കില്‍ വിജയികള്‍ അത് അവകാശപ്പെടാന്‍ മുന്നോട്ട് വരുമ്പോള്‍ മറ്റ് വിവരങ്ങളും വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചത്തെ നറുക്കെടുപ്പില്‍ വിജയിച്ച നമ്പറുകള്‍ 05, 21, 32, 38, 43, 44, 45 എന്നിവയാണ്. 49 ബോണസ് നമ്പറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
