സിഡ്‌നി ടെസ്റ്റിൽ പരാജയം ഒഴിവാക്കിയില്ലെങ്കിൽ മക്കലം - സ്‌റ്റോക്‌സ് കൂട്ടുകെട്ടിന്റെ അവസാനം: മൈക്കൽ വോൺ

JANUARY 2, 2026, 7:50 AM

ഇംഗ്ലണ്ടിന്റെ ആഷസിലെ ബോക്‌സിംഗ് ടെസ്റ്റ് വിജയം ലോട്ടറിയാണെന്ന് പറഞ്ഞ് മുൻ താരം മൈക്കൽ വോൺ. സിഡ്‌നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കനത്ത പരാജയം ഒഴിവാക്കിയില്ലെങ്കിൽ ബ്രണ്ടൻ മക്കല്ലം - ബെൻ സ്റ്റോക്‌സ് കൂട്ടുകെട്ടിന്റെ അവസാനം കാണേണ്ടി വരുമെന്ന മുന്നറിയിപ്പും താരം നൽകി.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയിരുന്നു. മെൽബേണിൽ ബൗളിംഗ് മേൽക്കൈയുണ്ടായിരുന്ന പിച്ചിൽ രണ്ട് ദിവസത്തിൽ ടെസ്റ്റ് അവസാനിച്ചപ്പോൾ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

2011ന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിലെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് വിജയം ആയിരുന്നു മെൽബേണിലെ. ശരിയായ ടെസ്റ്റ് മത്സരമായി മെൽബണിലെ മത്സരം കണക്കാക്കാനാകില്ലെന്നും താൻ ഈ വിജയത്തെ ലോട്ടറിയായി മാത്രമാണ് കാണുന്നതെന്നുമാണ് വോൺ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam