കൊച്ചി: മേയർ പദവിയിലേക്ക് തഴഞ്ഞതോടെ ദീപ്തി മേരി വർഗീസ് നിയമസഭാ സീറ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. തൃക്കാക്കര സീറ്റിൽ അവകാശവാദം ഉന്നയിച്ച് ദീപ്തി മേരി വർഗീസ് നേതൃത്വത്തെ സമീപിച്ചു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ സീറ്റ് വിട്ട് കൊടുക്കാൻ ഉമാ തോമസ് തയ്യാറാകില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃ ക്യാമ്പിൽ ദീപ്തി മേരി വർഗീസ് വിമർശനം ഉയർത്തിയിരുന്നു.മേയർ പദവി നൽകാതെ തഴഞ്ഞതിലും ദീപ്തി വിമർശനം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
