സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്‌സ് തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് നഷ്ടവും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീസിന്റെ പത്ത് ശതമാനം ഇന്ത്യ പിഴയടയ്ക്കണമെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (ഐ.സി.സി) അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 2 പോയിന്റ് ഇന്ത്യയ്ക്ക് നഷ്ടമാകും.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിൽ നിശ്ചിത സമയത്ത് എറിഞ്ഞ് തീർക്കേണ്ടുന്നതിനെക്കാൾ രണ്ട് ഓവർ പുറകിലായിരുന്നു ഇന്ത്യ. വൈകുന്ന ഓരോ ഓവറിനും മാച്ച് ഫീസിന്റെ 5 ശതമാനം വീതമാണ് പിഴയീടാക്കുക. ഓരോ ഓവറിനും ഒരു പോയിന്റു വീതം ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിൽ കുറവു വരുത്തുകയും ചെയ്യും. ഇതോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്കിറങ്ങി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡും ഓസ്‌ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബംഗ്ലാദേ് നാലാമതും പാകിസ്ഥാൻ അഞ്ചാമതുമാണ്. ഇന്ത്യ ആറാമതാണ്. 2025ലാണ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ജനുവരി മൂന്നിന് തുടങ്ങും. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാം ദിവസം തന്നെ ഇന്ത്യ തോൽവി വഴങ്ങി. പരമ്പര നഷ്ടപ്പെടാതിരിക്കണേൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്