വനിതാ ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ഹർമൻപ്രീത് കൗർ

FEBRUARY 21, 2026, 2:46 AM

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ഈ അപൂർവ്വ നേട്ടത്തിന് അർഹയായത്.

ന്യൂസിലൻഡിന്റെ ഇതിഹാസ താരം സൂസി ബേറ്റ്‌സിന്റെ പേരിലുണ്ടായിരുന്ന 355 മത്സരങ്ങളെന്ന റെക്കോർഡാണ് ഹർമൻപ്രീത് മറികടന്നത്. നിലവിൽ 356 അന്താരാഷ്ട്ര മത്സരങ്ങളാണ് ഹർമൻപ്രീത് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ മിതാലി രാജ്, ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേർഡ്‌സ് എന്നിവരാണ് പട്ടികയിൽ ഹർമനും സൂസി ബേറ്റ്‌സിനും പിന്നിലുള്ളത്.

2009ൽ ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറിയ ഹർമൻപ്രീത് ഇതുവരെ 6 ടെസ്റ്റ് മത്സരങ്ങളും 161 ഏകദിനങ്ങളും 189 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതും ഹർമൻപ്രീതായിരുന്നു. കായികരംഗത്തെ ഈ അതുല്യമായ സംഭാവനകൾ പരിഗണിച്ച് രാജ്യം താരത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam