ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജെറാൾഡ് കോട്‌സി കളിക്കില്ല

DECEMBER 31, 2023, 12:41 PM

ക്യാപ്ടൻ ടെംബ ബാഹുമയും പരിക്ക് കാരണം കേപ്ടൗൺ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗറാകും ടീമിനെ നയിക്കുക. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ വിജയം അനിവാര്യമാണ്.

കോട്‌സിക്ക് പകരം ലുങ്കി ഇൻഗിഡി ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ത്യൻ നിരയിൽ പ്രസീത് കൃഷ്ണക്ക്് പകരം ആവേഷ് ഖാൻ ഇടംപിടിച്ചേക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെയാണ് മാറ്റംവരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നത്. ജനുവരി മൂന്നിനാണ് നിർണായക മത്സരം.

23കാരനായ കോട്‌സി ഈ വർഷമാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ അരങ്ങേറിയത്. ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾകൊണ്ട് ശ്രദ്ധ നേടി. ഇത്തവണ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചിരുന്നു.

vachakam
vachakam
vachakam

30 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് ജയമെന്ന നേട്ടത്തിലെത്താനുള്ള സുവർണാവസരം സെഞ്ചൂറിയൻ പരാജയത്തോടെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 185 റൺസെടുത്ത ഡീൻ എൽഗറിന്റേയും ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റും നേടിയ കഗിസോ റബാഡെയുടെ മികവിലാണ് പ്രൊട്ടീസ് വിജയംകുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam