സഞ്ജുവിനു വേണ്ടി ഗംഭീർ ടീം മാനേജ്‌മെന്റിനുള്ളിൽ വലിയ പോരാട്ടം തന്നെ നടത്തി: ഷുഐബ് അക്തർ

MARCH 8, 2026, 9:39 AM

ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ശക്തമായ ഇടപെടലാണെന്ന് മുൻ പാക് താരം ഷുഐബ് അക്തർ. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ ഗംഭീറിന് ടീം മാനേജ്‌മെന്റിനുള്ളിൽ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നുവെന്ന് അക്തർ വെളിപ്പെടുത്തി. പി.ടി.വി സ്‌പോർട്‌സിലെ 'ഗെയിം ഓൺ ഹേ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2014 മുതൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. ഗംഭീർ എല്ലാവരോടും പൊരുതിയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. സത്യം പറഞ്ഞാൽ ഒരു 'ഫോഴ്‌സ്ഡ് സെലക്ഷൻ' ആയിരുന്നു അത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഗംഭീർ സഞ്ജുവിനായി വാദിച്ചു. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് സഞ്ജു ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്,' അക്തർ പറഞ്ഞു.

ടൂർണമെന്റിലെ സഞ്ജുവിന്റെ കണക്കുകൾ ഏതൊരു ബൗളറെയും ഭയപ്പെടുത്തുന്നതാണ്. വെറും നാല് മത്സരങ്ങളിൽ നിന്ന് 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 77.33 ശരാശരിയും 201.73 എന്ന വമ്പൻ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ആധിപത്യം വ്യക്തമാക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിലെ 97* റൺസും ഇംഗ്ലണ്ടിനെതിരായ സെമിയിലെ 89 റൺസും സഞ്ജുവിനെ ടീമിന്റെ വിശ്വസ്തനാക്കി മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam