തോല്‍വിക്കു പിന്നാലെ ശ്രേയസ്സിന് മുട്ടൻ പണി

APRIL 17, 2024, 6:33 PM

കൊല്‍ക്കത്ത: രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവർ നിരക്കിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ.

രണ്ടു വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ തോല്‍വി. ഇംപാക്‌ട് പ്ലെയറായി ഇറങ്ങി 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബട്‍ലറാണ് രാജസ്ഥാന്‍റെ വിജയശില്‍പി. 

ആറ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതാണ് താരത്തിൻ്റെ ഇന്നിംഗ്സ്. ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ജയവും 12 പോയിൻ്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

vachakam
vachakam
vachakam

ബട്‍ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയാണ്. ഓവർ നിരക്കുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐ.പി.എല്‍ പെരുമാറ്റച്ചട്ടപ്രകാരമുള്ള ടീമിന്‍റെ സീസണിലെ ആദ്യ പിഴയാണിതെന്ന് ഐ.പി.എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. സുനില്‍ നരെയ്ന്‍റെ സെഞ്ച്വറിയാണ് ടീം സ്കോർ 200 കടത്തിയത്. മറുപടി ബാറ്റിങ്ങില്‍ ബട്ലറുടെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാൻ ജയം പിടിച്ചെടുത്തത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് ടീം ലക്ഷ്യത്തിലെത്തിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam