ഖത്തര്‍ ലോക കപ്പോടെ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനസ്. അദ്ദേഹം തന്റെ നിലവിലെ ക്ലബ്ലായ ആസ്റ്റണ്‍ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എഫ്‌സി ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എന്നീ യൂറോപ്പ്യന്‍ ക്ലബുകളിലേക്കാണ് താരം മാറാനൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ നിന്നും എമിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതോടെ എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ല വിട്ടേക്കും എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ സൗദി പ്രോ ലീഗ് കളിക്കുന്ന ക്ലബ്ബുകളിലേക്ക് താരം പോകില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. യൂറോപ്പില്‍ നിന്നും വിഭിന്നമായ കാലാവസ്ഥയുള്ള സൗദി അറേബ്യയിലെ ക്ലബുകളിലേക്ക് താരം പോകില്ലെന്ന കാര്യം ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്