വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ടീം നായകനായി റോസ്റ്റൺ ചേസിനെ നിയമിച്ചു. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഷായ് ഹോപ്പ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റൻ വന്നത്.
ജോമൽ വരിക്കാനെ ഉപനായകനായും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് ആറോളം താരങ്ങളെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പരിഗണിച്ചിരുന്നു.
ജോൺ കാംബെൽ, ടെവിൻ ഇംലാച്ച്, ജോഷ്വ സിൽവ, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചെയ്സ്, ജോമൽ വരിക്കാൻ എന്നിവരെയാണ് പ്രധാനമായും ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്.
അതേസമയം ടെസ്റ്റ് മത്സരങ്ങൾ കളിച്ചുള്ള അനുഭവസമ്പത്ത്, ക്യാപ്റ്റൻസി യോഗ്യത തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അന്തിമതീരുമാനത്തിലേക്കെത്തിയത്. നിലവിൽ വിൻഡീസിനെ ഏകദിനത്തിലും ടി20യിലും നയിക്കുന്നത് ഷായി ഹോപ്പ് തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്