ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ.
എസ്ബിഐ തുടര്‍ച്ചയായി രണ്ടാം മാസമാണ് എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്. എസ്ബിഐ അതിന്റെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്.
444 ദിവസത്തെ കാലാവധിയുള്ള ഈ പദ്ധതി ഇനി മുതല്‍ 6.85 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുക.nമൂന്ന് കോടി രൂപയില്‍ താഴെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3.30% മുതല്‍ 6.70% വരെയാണ് പുതുക്കിയ എഫ്ഡി പലിശ നിരക്ക്.
നേരത്തെ, 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധികള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 3.50% മുതല്‍ 6.9% വരെയാണ് പലിശ നല്‍കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്