ഇന്ത്യയില്‍ ഏത് മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്; നാഗ്പൂര്‍ സംഭവം അപലപനീയമെന്ന് ബസേലിയസ് ബാവ

DECEMBER 31, 2025, 3:44 AM

കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ വൈദികനെ അറസ്റ്റ് ചെയ്തത സംഭവം അപലപനീയമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയസ് മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ. മതേതര രാജ്യമായ ഇന്ത്യയില്‍ ഏത് മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണഘടന അത് ഉറപ്പ് നല്‍കുന്നുണ്ടെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യ സമൂഹത്തിന് അപമാനമാണെന്നും കാതോലിക ബാവ പറഞ്ഞു.

മതേതരത്വത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വിദ്വംസക പ്രവര്‍ത്തികള്‍ നിരോധിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണമെന്നും തുടര്‍ച്ചയായി ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും പറഞ്ഞ കാതോലിക ബാവ ശക്തമായ രൂപത്തില്‍ ക്രൈസ്തവ സമൂഹം പ്രതികരിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി വൈദികനും ഭാര്യയും അടക്കം 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലയാളി വൈദികരുടെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ സഭയും രംഗത്തുവന്നു. ജമ്മുവില്‍ മലയാളി വൈദികനും കുടുംബത്തിനും നേരെ ബിജെപി ആക്രമണവും ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam