ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിച്ച വിരാട് കോഹ്‌ലിയെ രാജ്യം ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.
ഇന്ത്യൻ ക്രിക്കറ്റിന് കോഹ്‌ലി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കോഹ്‌ലിയുടെ നേട്ടങ്ങൾ ആകാശത്തോളം ഉയർന്നതാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടുന്നു. സ്റ്റാർ സ്‌പോർട്‌സിലെ ഒരു പരിപാടിയിൽ കോഹ്‌ലി ഭാരതരത്‌ന അർഹിക്കുന്ന വ്യക്തിയാണെന്ന് റെയ്‌ന പറഞ്ഞു.
കോലിക്ക് ആദരമായി ഡല്‍ഹിയില്‍ റിട്ടയര്‍മെന്‍റ് മല്‍സരം ബിസിസിഐ സംഘടിപ്പിക്കണമെന്നും രാജ്യത്തിനായി നല്‍കിയ നേട്ടങ്ങള്‍ക്ക് തിരികെ ഒരു വിരമിക്കല്‍ മല്‍സരം കോലി അര്‍ഹിക്കുന്നുണ്ടെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ കായിക ചരിത്രത്തില്‍ ഇതുവരെ സച്ചിന് മാത്രമാണ് രാജ്യം ഭാരത രത്നം നല്‍കി ആദരിച്ചിട്ടുള്ളത്. 2014 ല്‍ തന്‍റെ നാല്‍പതാം വയസിലാണ് സച്ചിന് ഭാരത രത്ന ലഭിച്ചത്. ഭാരത രത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
മേയ് 12-ാം തീയതിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി കോലി അറിയിച്ചത്. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 770 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ആ നാഴികക്കല്ല് വേണ്ടെന്നുവെച്ചുള്ള കോലിയുടെ വിരമിക്കല്‍ തീരുമാനം. 2024-ലെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കോലി ടി20-യില്‍ നിന്ന് വിരമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്