കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തുണിക്കടയിലാണ് തീപടർന്നിരിക്കുന്നത്.
സമീപത്ത് മറ്റ് തുണിക്കടകൾ ഉള്ളത് ആശങ്ക ഉയർത്തുകയാണ്. പ്രദേശത്താകെ കനത്ത പുക ഉയർന്നിരിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
സംഭവ സ്ഥലത്ത് കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്