കോച്ചുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ സൗദി ക്ളബ് അൽ നസർ വിടുമെന്ന് സൂചന. കഴിഞ്ഞ ദിവസം നിർണായകമത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ വിട്ടുനിന്നത് കോച്ച് സ്റ്റെഫാനോ പിയോളിയുമായുള്ള പിണക്കം കാരണമാണെന്നാണ് വാർത്തകൾ. എന്നാൽ നേരിയ പരിക്കാണ് കാരണമെന്ന് ക്ളബ് അറിയിച്ചിട്ടുണ്ട്.
ക്ലബ്ബുമായി കരാർ പുതുക്കുന്നതിന് പിയോളിയെയും സ്പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും പുറത്താക്കണമെന്ന് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്. വമ്പൻ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചെങ്കിലും അൽ നസറിന് ശ്രദ്ധേയമായ കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ താരം അസംതൃപ്തനുമാണ്.
അതേസമയം ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞദിവസം കളത്തിലിറങ്ങിയ അൽ നസർ ലീഗിൽ അൽ അഖ്ദൂദിനെ 9-0ത്തിന് തകർത്തു. സാദിയോ മാനെ നാലുഗോളുമായി തിളങ്ങി. ലീഗിൽ 63 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ടീം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്