കോഴിക്കോട്: കോഴിക്കോട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയില്‍ നാല്, അഞ്ച് വാര്‍ഡുകളിലാണ് സംഭവം. ശനിയാഴ്ച രാത്രി 7:30 നാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സെക്കന്‍ഡുകള്‍ മാത്രമാണ് ചലനം തുടര്‍ന്നതെങ്കിലും ആളുകള്‍ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസര്‍ സ്ഥലത്ത് എത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെന്നും ഇ.കെ വിജയന്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധ സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്