ഹരിയാന: പാകിസ്ഥാൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവൽ വ്ളോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.
'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര എന്ന യൂട്യൂബറാണ് ചാരപ്രവർത്തനത്തിന് അറസ്റ്റിലായത്.
2023ൽ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചതായാണ് അധികൃതർ പറയുന്നത്. കമ്മീഷൻ ഏജന്റുമാർ വഴിയാണ് ഇവർ പാക് വിസ നേടിയത്.
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ഇവർ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായും അധികൃതർ പറയുന്നു.
ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെ പറ്റിയുള്ള വിവരം പാകിസ്ഥാന് കൈമാറിയെന്നും സമൂഹമാധ്യമങ്ങൾ വഴി പാകിസ്ഥാന്‍ അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിക്കാനും ജ്യോതി ശ്രമിച്ചുവെന്നുമാണ് അധികൃതർ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്