ഫിറ്റ്നസ് ടെസ്റ്റ് പാസായി; സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നു 

MAY 18, 2025, 4:31 AM

മുംബൈ: പരിക്ക് മാറി ഫിറ്റ്നസ് ടെസ്റ്റ് പാസായി മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ നിന്ന് പുറത്തായെങ്കിലും സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരത്തിലാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നത്.

ഞായറാഴ്ച പഞ്ചാബ് കിങ്‌സിനെതിരാണ് മത്സരം. ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച സഞ്ജു, കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു. ഏപ്രിൽ 16ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണു താരം ഒടുവിൽ കളിച്ചത്.

19 പന്തിൽ നിന്ന് 31 റൺസെടുത്ത് നിൽക്കെയാണ് പരിക്കേറ്റ് മടങ്ങിയത്. വേദന സഹിക്കാൻ സാധിക്കാത്തതിനാൽ സഞ്ജു റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു.

vachakam
vachakam
vachakam

നേരത്തേ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെത്തുടർന്ന് ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും ഇംപാക്ട് പ്ലെയറായി മാത്രമായിരുന്നു സഞ്ജുവിന് കളിച്ചത്.സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam