മലപ്പുറം : മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് ജി. സുധാകരൻ.രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ ഒരു മാസം എടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയതായും ജി. സുധാകരൻ പറഞ്ഞു. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണെന്നും മുൻകൂർ ജാമ്യ അപേക്ഷ എടുക്കില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.
ജാമ്യമില്ല വകുപ്പ് ചുമത്തിയതിനു ശേഷം ആദ്യമായാണ് ജി. സുധാകരൻ പ്രതികരിക്കുന്നത്. പൊലീസ് തിടുക്കത്തിൽ കേസെടുത്തതിനെ ജി. സുധാകരൻ വിമർശിച്ചു.
താൻ ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യട്ടെ, ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്