തൃശ്ശൂർ: മൃഗചികിത്സയിൽ ഉപയോഗിക്കുന്ന 34 മരുന്നുകൾ പിൻവലിക്കണമെന്ന് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിന്റെ(ഡിടിഎബി) ശുപാർശ.
ആന്റിബയോട്ടിക്കുകളായ സെഫ്‌റ്റോബൈപ്രോൾ, കാർബാപെനെം, മോണോബാക്ടം, ഗ്ലൈക്കോപെപ്‌റ്റൈഡ്‌സ്, ഫിഡാക്‌സോമൈസിൻ തുടങ്ങിയവ പട്ടികയിലുണ്ട്.
ഫാവിപിരാവിർ, ഗാലിഡേസിവിർ, ഒസെൽട്ടാമിവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളും ഇതിൽ ഉൾപ്പെടും. ഈ മരുന്നുകളുടെ വെറ്ററിനറി ഉപയോഗത്തിന് യൂറോപ്യൻ യൂണിയൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
കാർബോക്സി പെൻസിലിനുകൾ, ബീറ്റ-ലാക്ടമേസ് ചേർന്ന സെഫാലോസ്‌പോറിൻ സംയുക്തങ്ങൾ, ഫോസ്‌ഫോനിക് ആസിഡിൽനിന്നുണ്ടാക്കുന്ന മരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ചും റിപ്പോർട്ടുതേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്