കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റൽ പാലസ്.
വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം.
16-ാം മിനിറ്റിൽ എബർചി ഇസെയാണ് മത്സരത്തിലെ ഏക ഗോൾനേടിയത്. ക്ലബിന്റെ ഒരുനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ആദ്യ മേജർ ട്രോഫിയാണിത്.
മത്സരത്തിലുടനീളം മുന്നേറ്റങ്ങളുമായി മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കളംനിറഞ്ഞെങ്കിലും ഫിനിഷിങിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. 16-ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് നിർണായക ഗോൾനേടി. മ്യൂണോസിന്റെ അസിസ്റ്റിൽ ഇസ കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു.
36-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില പിടിക്കാനുള്ള സുവർണാവസരം മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തി. ബെർണാഡോ സിൽവയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്.
കിക്കെടുത്ത ഒമർ മർമോഷിന്റെ ഷോട്ട് പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്‌സൻ ഫുൾലെങ്ത് ഡൈവിലൂടെ തട്ടിയകറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്