കണ്ണൂര്‍: മണിപ്പൂര്‍ കലാപക്കേസ് പ്രതിയെ തലശേരിയില്‍ നിന്നും എന്‍ഐഎ സംഘം പിടികൂടി. ഇംഫാല്‍ സ്വദേശിയായ രാജ്കുമാര്‍ മൈപാക്‌സനയെ (32) ആണ് അറസ്റ്റിലായത്. തലശേരിയില്‍ ഹോട്ടല്‍ തൊഴിലാളിയായാണ് രാജ്കുമാര്‍ കഴിഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലാണ് എന്‍ഐഎ സംഘം പ്രതിയുടെ താമസ സ്ഥലത്ത് എത്തിയത്. മഴക്കാലരോഗങ്ങള്‍ തടയാനുള്ള പരിശോധനയുടെ ഭാഗമായാണ് എത്തിയതെന്ന് പറഞ്ഞ് ഓരോ തൊഴിലാളിയുടെയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പടുകയായിരുന്നു. കേരള പൊലീസ് അറിയിക്കാതെയായിരുന്നു അന്വേഷണ ഏജന്‍സിയുടെ നീക്കം. ഇംഫാലില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ (യുഎന്‍എല്‍എഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാര്‍ . ചെവിക്കുകീഴെയായി കഴുത്തില്‍ പ്രത്യേക രീതിയില്‍ പച്ചകുത്തിയത് ആളെ തിരിച്ചറിയാന്‍ സഹായകമായി. ദിവസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു പ്രതി.
സോഷ്യല്‍ മീഡിയ പരസ്യം കണ്ട് നാല് ദിവസം മുന്‍പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്കായി എത്തിയത്. ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. ബംഗളൂരുവില്‍ നിന്നും വരുന്നു എന്നാണ് ഇയാള്‍ ഹോട്ടലുടമകളോട് പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങളായി ഇയാള്‍ കേരളത്തിലുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളില്‍ ജോലി ചെയ്ത ശേഷമാണ് ഇയാള്‍ തലശ്ശേരിയില്‍ എത്തിയത്.
ഇയാളില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായാണ് വിവരം. തിരൂരില്‍ നിന്നുള്ള ഏജന്‍സി വഴി രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിലാണ് ഹോട്ടലില്‍ ജോലിക്ക് കയറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്