പത്തനംതിട്ട: ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും മെത്രാപ്പോലീത്തയായി നിയമിച്ചു. നിരണം ഭദ്രാസനത്തിന്‍റെ ചുമതലയിലേക്കാണ് വീണ്ടും നിയമിതനായത്.
2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു.
സഭ അധ്യക്ഷന് രാജിക്കത്ത് നൽകി. 15 വർഷം ശമ്പളമോ മറ്റോ ആനുകൂല്യങ്ങളോ വാങ്ങാതെ സേവനം ചെയ്തതിൽ സംതൃപ്തനാണെന്നാണ് രാജിക്കത്തിൽ പറയുന്നത്.
നിരണം ഭദ്രാസനാധിപന്‍റെ ചുമതലയിലേക്ക് വീണ്ടും നിയമിതനായ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് രാജിക്കത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്