പത്തനംതിട്ട: ശശി തരൂർ എംപിക്കെതിരെ തുറന്നടിച്ച് പിജെ കുര്യന്‍ രംഗത്ത്. പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന്കാട്ടാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം , പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിന്റെ നിലപാടിനെയാണ് പിജെ കുര്യന്‍ വിമർശിച്ചത്.
എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് ആണ്, ശശി തരൂർ അത് മറക്കരുത്. സാമാന്യ മര്യാദ കാട്ടണമായിരുന്നു.
അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതിൽ തെറ്റില്ല എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണം.
തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്