തിരുവനന്തപുരം: വനിത പൊലീസുകാരിയെ ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസ് മറച്ചുവെച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കെഎപി-മൂന്ന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനു ആന്റണിയെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി ഒതുക്കിതീര്‍ക്കുന്നതിന് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള, കുറ്റാരോപിതനായ ഉദ്യോഗസ്ഥനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതും സംഭവം അറിഞ്ഞിട്ടും അനു ആന്റണി അത് മറച്ചുവച്ചതും പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
