ഡൽഹി ക്യാപ്പിറ്റൽസിനെ 10 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റാൻസ്

MAY 19, 2025, 12:15 AM

ന്യൂഡൽഹി: കെ.എൽ രാഹുലിന്റെ മനോഹരമായ സെഞ്ച്വറിക്ക് മറുപടിയായി ഡൽഹി ക്യാപ്പിറ്റൽസിനെ സെഞ്ച്വറിയടിച്ച സായ് സുദർശന്റെയും (108 നോട്ടൗട്ട്) സെഞ്ച്വറിക്കടുത്തെത്തിയ ശുഭ്മാൻ ഗില്ലിന്റേയും (93 നോട്ടൗട്ട്) മികവിൽ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റാൻസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ഓപ്പണറായി കളത്തിലേക്കിറങ്ങി തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലിന്റെ (112 നോട്ടൗട്ട് ) മികവിൽ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 199/3 എന്ന സ്‌കോറിലെത്തി. 65 പന്തുകളിൽ 14 ബൗണ്ടറികളും നാലു സിക്‌സുകളുമടക്കമാണ് രാഹുൽ സെഞ്ച്വറിയിലെത്തിയത്. 

അഭിഷേക് പൊറേൽ (30), അക്ഷർ പട്ടേൽ (25), ട്രിസ്റ്റൺ സ്റ്റബ്‌സ് (21 നോട്ടൗട്ട്) എന്നിവരുടെ പിന്തുയോടായിരുന്നു രാഹുലിന്റെ വിളയാട്ടം. 

vachakam
vachakam
vachakam

നാലാം ഓവറിൽ ടീം സ്‌കോർ 16ൽ നിൽക്കുമ്പോൾ ഡുപ്‌ളെസി പുറത്തായെങ്കിലും ഒറ്റയാനെപ്പോലെ ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ രാഹുൽ ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 

എന്നാൽ ഐ.പി.എൽ കരിയറിലെ രണ്ടാം സെഞ്ച്വറിയുമായി സായ് സുദർശനും ഈ സീസണിലെ ആറാം അർദ്ധസെഞ്ച്വറിയുമായി ഗില്ലുംകൂടി തകർത്താടിയതോടെ ഗുജറാത്ത് ടൈറ്റാൻസ് 19 ഓവറിൽ ഒറ്റ വിക്കറ്റുപോലും നഷ്ടമാകാതെ വിജയിക്കുകയായിരുന്നു. 

സായ് 61 പന്തുകളിൽ 12 ഫോറുകളും നാല് സിക്‌സുകളും പായിച്ചപ്പോൾ ശുഭ്മാൻ 53 പന്തുകളിൽ മൂന്നുഫോറും ഏഴ് സിക്‌സുകളും പറത്തിയാണ് 93 റൺസിലെത്തിയത്. 

vachakam
vachakam
vachakam

സീസണിലെ ഒൻപതാം വിജയത്തോടെ 18 പോയിന്റുമായാണ് ഗുജറാത്ത് പട്ടികയിൽ മുന്നിലെത്തിയത്. ഡൽഹി 12 കളികളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാമതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam