കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് കോര്‍പ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷൻ നടപടിയെടുത്തില്ലെന്നും ആണ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിതയുടെ പ്രതികരണം.
അതേസമയം കെട്ടിടം ഉടമ എന്ന നിലയിൽ ചെയ്യേണ്ട ഒരു കാര്യങ്ങളും കോർപ്പറേഷൻ ചെയ്തിട്ടില്ലെന്നും ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടങ്ങളിൽ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തിൽ ഇല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ലെന്നും അപകടങ്ങൾ ആവർത്തിക്കുമ്പോഴും നഗരത്തിൽ ഫയർഫോഴ്സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്നും കെസി ശോഭിത കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്