ജെറി മാവിഹ്മിംഗ്താരംഗയെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്‌സി

FEBRUARY 1, 2026, 8:08 AM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഒഡീഷ എഫ്‌സിയുടെ മിന്നും താരം ജെറി മാവിഹ്മിംഗ്താംഗയെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്‌സി.
28കാരനായ മിസോറം സ്വദേശി ജെറി, 2025-26 സീസണിന്റെ അവസാനം വരെയുള്ള ഹ്രസ്വകാല കരാറിലാണ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഐഎസ്എല്ലിന് മുന്നോടിയായി ആക്രമണ നിരയെ ശക്തിപ്പെടുത്താനാണ് കൊൽക്കത്തൻ ഭീമന്മാരുടെ ഈ നീക്കം.

ഡിഎസ്‌കെ ശിവാജിയൻസ് അക്കാദമിയിലൂടെ വളർന്ന ജെറി, ഐഎസ്എല്ലിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ്. 2016ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ജംഷഡ്പൂർ എഫ്‌സിക്കായും കളിച്ചിട്ടുണ്ട്. ഒഡീഷ എഫ്‌സിക്കായി 130 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുള്ള ജെറി, 2023ലെ സൂപ്പർ കപ്പ് വിജയത്തിൽ ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു.

ഓസ്‌കാർ ബ്രൂസോണിന് കീഴിൽ പുതിയ സീസണിനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിൽ പി വി വിഷ്ണു, നന്ദകുമാർ ശേഖർ എന്നിവർക്കൊപ്പം ജെറിയുടെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam