ധോണിയുടെ വാക്കുകൾ പ്രചോദനമായി: മതീഷ പതിരണ

APRIL 15, 2024, 7:52 PM

മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിജയശില്പിയായ പതിരണ ധോണിയുടെ വാക്കുകളാണ് മുംബൈ ഇന്ത്യൻസിനെതിരെ തനിക്ക് സഹായമായതെന്ന് പറഞ്ഞു.മുംബൈക്കെതിരെ നാലു വിക്കറ്റു വീഴ്ത്തി പ്ലയർ ഓഫ് ദി മാച്ചാകാൻ പതിരണയ്ക്കായിരുന്നു.

'പവർപ്ലേയിൽ പന്തെറിയുമ്പോൾ, ഞാൻ വളരെ ടെൻഷനിലായിരുന്നു. അപ്പോൾ ധോണി ഭായ് പറഞ്ഞ വാക്കുകൾ എനിക്ക് സഹായകമായി. ധോണി എന്നോട് ശാന്തനായി നിൽക്കാനും ഞാൻ സ്ഥിരം പന്തുകൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാനും പറഞ്ഞു. ഇതാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്.' പതിരണ പറഞ്ഞു.

'പന്ത് എറിയുമ്പോൾ ആ പന്തിന്റെ ഫലം എന്താകും എന്നതിനെ കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല, എന്റെ എക്‌സിക്യൂഷൻ ശരിയാക്കാനാണ് ഞാൻ നോക്കാറ്. അത് നന്നായാൽ എനിക്ക് എന്റെ പ്രതിഫലം ലഭിക്കും.' പതിരണ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam