ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി സീസണിലെ അവസാന ഹോം മത്സരത്തിലെങ്കിലും കളത്തിലിറങ്ങുമെന്ന് കരുതി കാത്തിരുന്ന ആരാധകർ നിരാശരായി. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്‌ളേയറായിപ്പോലും ധോണി കളത്തിലെത്തിയില്ല.
പരിക്ക്മൂലം ധോണിക്ക് ഈ സീസണിൽ നഷ്ടമാകുന്ന 13-ാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ അവസാന മത്സരമായതിനാൽതന്നെ ധോണി കളിക്കുമെന്നും ചിലപ്പോൾ ഐ.പി.എൽ കരിയറിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുമെന്നും ആരാധകർ കരുതിയിരുന്നു. ധോണി മത്സരത്തലേന്ന് ചെപ്പോക്കിൽ പരിശീലനത്തിനിറങ്ങിയതും ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു.
വിരമിക്കൽ മത്സരം ചെപ്പോക്കിൽ കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നതായി താരത്തിനോട് അടുത്ത വൃത്തങ്ങളിൽ നിന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. അടുത്ത ജൂലായ്‌യിൽ 45-ാം വയസിലേക്ക് കടക്കുന്ന ധോണി ഒരു സീസൺ കൂടി ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഉണ്ടാകുമെന്നാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ ഇനി വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റാൻസിന് എതിരായ മത്സരം മാത്രമാണ് ചെന്നൈക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
