കാസമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ്് വിടുന്നു

JANUARY 23, 2026, 9:37 AM

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പുതുക്കാനില്ലെന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ. ഈ സീസൺ അവസാനത്തോടെ താൻ ക്ലബ് വിടുമെന്നും ഇത് ക്ലബ്ബിനൊപ്പമുള്ള അവസാന സീസൺ ആവുമെന്നും താരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരത്തിന്റെ പ്രഖ്യാനം.

'ക്ലബിനൊപ്പം ഉള്ള അവസാന നാല് മാസമാണിത്, ക്ലബിന് വേണ്ടി എല്ലാം നൽകാനുള്ള അവസാന അവസരം. എല്ലാ പ്രിയപ്പെട്ട ആരാധകർക്കും നന്ദി' കാസമിറോ തന്റെ പോസ്റ്റിൽ കുറിച്ചു.

2022 വരെ റയൽ മാഡ്രിഡിനായി ബൂട്ടുക്കെട്ടിയ കാസമിറോ കഴിഞ്ഞ നാല് സീസണുകളിൽ യുണൈറ്റഡിനൊപ്പമാണ്. നിലവിലെ സീസണിൽ പ്രീമിയർ ലീഗിൽ 20 മത്സരത്തിൽ കളത്തിലിറങ്ങിയ താരം നാല് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. താരത്തിന്റെ മുൻ ക്ലബായ സാവോ പോളോ, സൗദി ക്ലബ് അൽ നസ്ർ, എംഎൽഎസ് ഇന്റർ മയാമി തുടങ്ങിയ ടീമുകളാണ് കാസമിറോയുടെ പുതിയ ലക്ഷ്യസ്ഥാനമായി പറയപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam