ആർ.സി.ബി ബാറ്റിങ് നിരയ്ക്ക് മുന്നിൽ റൺസ് വാരിനൽകിയതോടെ ഹൈദരാബാദിന്റെ സീനിയർ പേസർ ഭുവനേശ്വർ കുമാറിനെ തേടിയെത്തിയത് ഐ.പി.എൽ ചരിത്രത്തിലെ ഒരു നാണംകെട്ട റെക്കോർഡാണ്.
ഈ മത്സരത്തോടെ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 50ലധികം റൺസ് വഴങ്ങുന്ന ബൗളർ എന്ന മോശം റെക്കോർഡിൽ ഭുവനേശ്വർ കുമാർ ഒന്നാം സ്ഥാനത്തെത്തി. 9 തവണയാണ് ഭുവി ഐ.പി.എല്ലിൽ 50 പ്ലസ് റൺസ് വിട്ടുകൊടുത്തത്. ഇത്രയും തന്നെ തവണ 50+ റൺസ് വഴങ്ങിയിട്ടുള്ള ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കൊപ്പമാണ് ഇപ്പോൾ ഭുവനേശ്വറിന്റെയും സ്ഥാനം.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് വഴങ്ങിയ ബൗളർമാർ: ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി - 9 തവണ വീതം, മുഹമ്മദ് സിറാജ് - 8 തവണ, യുസ്വേന്ദ്ര ചഹൽ, പാറ്റ് കമ്മിൻസ്, സാം കറൻ - 7 തവണ വീതം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
