2026 ഏഷ്യൻ ഗെയിംസിനുള്ള പുരുഷ-വനിത ടീമുകളുടെ സാധ്യതാ പട്ടിക ബി.സി.സി.ഐ ഫൈനലൈസായതായി റിപ്പോർട്ട്

FEBRUARY 21, 2026, 6:42 AM

ജപ്പാനിൽ നടക്കാനിരിക്കുന്ന 2026ലെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ടീമുകളെ അയക്കാൻ ബി.സി.സി.ഐ. പുരുഷ-വനിതാ ടീമുകളുടെ സാധ്യതാ പട്ടിക ബി.സി.സി.ഐ ഫൈനലൈസ് ചെയ്തതായാണ് റിപ്പോർട്ടുകൾ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ മെഡൽ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനെ ഇന്ത്യ അതീവ ഗൗരവത്തോടെ കാണുന്നത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ച താൽക്കാലിക പട്ടിക പ്രകാരം സൂര്യകുമാർ യാദവ് പുരുഷ ടീമിനെയും ഹർമൻപ്രീത് കൗർ വനിതാ ടീമിനെയും നയിക്കും.

vachakam
vachakam
vachakam

മുൻകാലങ്ങളിൽ രണ്ടാം നിര ടീമുകളെയാണ് അയച്ചിരുന്നതെങ്കിൽ, ഇത്തവണ അന്താരാഷ്ട്ര മത്സരക്രമത്തിൽ മറ്റ് തടസ്സങ്ങൾ ഇല്ലാത്തതിനാൽ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ടാകും.2023ലെ ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ പുരുഷവനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണ്ണം നേടിയിരുന്നു. ഇത്തവണ കിരീടം നിലനിർത്തുകയാണ് ലക്ഷ്യം.

മൾട്ടിസ്‌പോർട്‌സ് ഇവന്റുകളിൽ ഇന്ത്യക്ക് സ്വർണ്ണം നേടിക്കൊടുക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നേരത്തെ വ്യക്തമാക്കിയിരുന്നു.മലയാളി താരം സഞ്ജു ഇല്ലാത്ത ടീമിനെയാണ് ബി.സി.സി.ഐ അനൗദ്യോഗികമായി തെരഞ്ഞെടുത്തത്. ടി20 ലോകകപ്പ് കളിച്ച ടീമിലെ പ്രമുഖരെല്ലാം ടീമിലുണ്ട്.

ലോകകപ്പ് ടീമിലെത്തിയ ശേഷം നിരാശപ്പെടുത്തിയ സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക പ്രയാസമായിരിക്കും. ന്യൂസിലൻഡിനെതിരെ പുറത്തെടുത്ത മോശം പ്രകടനം തന്നെയാണ് സഞ്ജുവിന് പുറത്തേക്കുള്ള വഴിതെളിയിച്ചത്.

vachakam
vachakam
vachakam

ലോകകപ്പിൽ കളിച്ച മിക്ക താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വരുന്ന ഇംഗ്ലണ്ട് പര്യടനം മുൻനിർത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ബി.സി.സി.ഐ ഫൈനലൈസ് ചെയ്ത സാധ്യതാ ടീമുകൾ താഴെ.

സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, റിങ്കു സിംഗ്.

ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, രേണുക താക്കൂർ, സ്‌നേഹ് റാണ, ദീപ്തി ശർമ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam