അത്‌ലറ്റിക്കോ ബിൽബാവോയെ ഒറ്റഗോളിന് തോൽപ്പിച്ച് ബാഴ്‌സലോണ

MARCH 9, 2026, 8:26 AM

സ്പാനിഷ് ലാലിഗയിൽ അത്‌ലറ്റിക്ക് ബിൽബാവോയ്‌ക്കെതിരായ പോരാട്ടത്തിൽ ഒറ്റ ഗോളിൽ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. കിരീട പോരിൽ രണ്ടാമതുള്ള റയൽ മാഡ്രിഡുമായി ഒന്നാം സ്ഥാനത്തെ പോയിന്റ് വ്യത്യാസം 4 ആക്കി നിർത്താനും ജയത്തോടെ ബാഴ്‌സയ്ക്കു സാധിച്ചു.
ലമീൻ യമാൽ നേടിയ ഏക ഗോളിലാണ് കറ്റാലൻ പട ജയം പിടിച്ച് രക്ഷപ്പെട്ടത്. കളിയുടെ മുക്കാൽ സമയത്തും ബാഴ്‌സയെ ഗോളടിക്കാൻ സമ്മതിക്കാതെ പ്രതിരോധിച്ച ബിൽബാവോ കൗണ്ടർ അറ്റാക്കുമായി അവർക്ക് നിരന്തരം ഭീഷണിയുമുയർത്തി.

68-ാം മിനിറ്റിലാണ് ലമീൻ യമാൽ വല ചലിപ്പിച്ചത്. ആക്രമണത്തിൽ അത്‌ലറ്റിക്കോ ബിൽബാവോ മുന്നിൽ നിന്നു. ഓൺ ടാർജറ്റിൽ ഇരു ടീമും തുല്യമായിരുന്നു. 2 ഷോട്ടുകളാണ് ഗോൾ ലക്ഷ്യമിട്ട് ഇരു ടീമുകളും അടിച്ചത്. അതിലൊന്നാണ് യമാൽ വലയിലാക്കിയത്.

ജയത്തോടെ 27 കളിയിൽ നിന്നു ബാഴ്‌സലോണയ്ക്ക് 67 പോയിന്റുകൾ. രണ്ടാമതുള്ള റയലിന് ഇത്രയും കളിയിൽ നിന്നു 63 പോയിന്റുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam