ടി20 ലോകകപ്പിൽ നിന്നും ഓസ്‌ട്രേലിയ പുറത്ത്, സിംബാബ്‌വെ സൂപ്പർ എട്ടിൽ

FEBRUARY 17, 2026, 6:51 AM

പല്ലെക്കലെ: മഴയെ തുടർന്ന് സിംബാബ്‌വെ-അയർലൻഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്നും പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ അയർലൻഡിനും സിംബാബ്‌വെയ്ക്കും ഓരോ പോയിന്റ് ലഭിച്ചു.

ഇതോടെ അഞ്ച് പോയിന്റുമായി സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് സിംബാബ്‌വെ സൂപ്പർ എട്ടിലെത്തിയത്. ശ്രീലങ്കയ്ക്കാണ് ഒന്നാം സ്ഥാനം.

ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയോടും ശ്രീലങ്കയോടും നാണംകെട്ട തോൽവിയോടെയാണ് ഓസ്‌ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായത്. അയർലൻഡിനോട് മാത്രമാണ് ഓസ്‌ട്രേലിയ ജയിച്ചത്.

vachakam
vachakam
vachakam

അടുത്ത മത്സരത്തിൽ ഓമാനെതിരെ ജയിച്ചാലും അവർക്ക് 4 പോയിന്റേ ലഭിക്കുകയുള്ളൂ.

2024 ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയതിന്റെ മധുര പ്രതികാരം കൂടിയാണിത്. സൂപ്പർ 8 ൽ കടന്നതോടെ 2028 ടി20 ലോകകപ്പിനും അവർ യോഗ്യത നേടി. 

സൂപ്പർ എട്ടിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് സിംബാബ്‌വെ. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് ടീമുകളാണുള്ളത്.

vachakam
vachakam
vachakam

English summy: Australia was eliminated from the World Cup after the Zimbabwe-Ireland match was abandoned without even a toss due to rain. Ireland and Zimbabwe each got a point after the match was abandoned. With this, Zimbabwe qualified for the Super Eights with five points. Zimbabwe reached the Super Eights as second place in Group B. Sri Lanka is in first place.  Zimbabwe is in the group that includes India in the Super Eights. Apart from India, there are South Africa and the West Indies teams.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam