മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ 3-2നു റയൽ സോസിഡാഡിനെ വീഴ്ത്തിയാണ് അത്‌ലറ്റിക്കോ വിജയം പിടിച്ചത്. നിക്കോളാസ് ഗോൺസാലസ് സിമിയോണിയുടെ സംഘത്തിനായി ഇരട്ട ഗോൾ നേടി. അലക്‌സാണ്ടർ സൊർലോതാണ് ഗോളടിക്ക് തുടക്കമിട്ടത്. 5-ാം മിനിറ്റിലാണ് അത്‌ലറ്റിക്കോയ്ക്ക് താരം ലീഡ് സമ്മാനിച്ചത്. 67, 81 മിനിറ്റുകളിലാണ് ഗോൺസാലസിന്റെ ഗോളുകൾ.
അത്‌ലറ്റിക്കോ മുന്നിലെത്തിയ രണ്ട് തവണയും തൊട്ടുപിന്നാലെ തന്നെ റയൽ സോസിഡാഡ് സമനില പിടിക്കുന്നുണ്ട്. അഞ്ചാം മിനിറ്റിലെ സൊർലോതിന്റെ ഗോളിന് 9-ാം മിനിറ്റിൽ തന്നെ റയൽ സോസിഡാഡ് മറുപടി നൽകുന്നു. കാർലോസ് സോളർ 9-ാം മിനിറ്റിലാണ് സമനില സമ്മാനിച്ചത്.
67-ാം മിനിറ്റിൽ ഗോൺസാലസ് വീണ്ടും അത്‌ലറ്റിക്കോയെ മുന്നിലെത്തിക്കുന്നു. തൊട്ടടുത്ത മിനിറ്റിൽ തന്നെ മികേൽ ഒയാർസബെലിലൂടെ റയൽ സോസിഡാഡ് വീണ്ടും സ്‌കോർ ഒപ്പമെത്തിച്ചു. ഒടുവിൽ ഗോൺസാലസ് തന്റെ രണ്ടാം ഗോൾ 81-ാം മിനിറ്റിൽ സ്വന്തമാക്കിയാണ് അത്‌ലറ്റിക്കോയുടെ ജയം ഉറപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
