ആഴ്‌സണലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി തലപ്പത്തേക്കെത്തിയതിന്റെ ആഘോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. കരുത്തരായ എവർട്ടനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണൽ തോൽപ്പിച്ചതോടെ വീണ്ടും സിറ്റിയെ പിന്നിലാക്കി ആഴ്‌സണൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. വിക്ടർ ഗ്യോക്കേഴ്‌സ് 27-ാം മിനുട്ടിൽ നേടിയ ഗോളിലൂടെയാണ് ആഴ്‌സണൽ വിജയം നേടിയെടുത്തത്.
ആദ്യ പകുതിയിൽ നേടിയ ഈ ലീഡ് നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാൻ ആഴ്‌സണലിന് രണ്ടാം പകുതിയിൽ സാധിച്ചു. ഇതോടെ വീണ്ടും ഗണ്ണേഴ്‌സ് പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്തി. 17 മത്സരത്തിൽ നിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമടക്കം 39 പോയിന്റോടെയാണ് ആഴ്‌സണൽ തലപ്പത്ത് നിൽക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി 17 മത്സരത്തിൽ നിന്ന് 12 ജയവും ഒരു സമനിലയും 4 തോൽവിയുമടക്കം 37 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്തുള്ളത്.
രണ്ട് ടീമും തമ്മിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഒരു സമനില നേരിട്ടാൽ പോലും പോയിന്റ് പട്ടികയിലെ തലപ്പത്ത് നിന്ന് പിന്നോട്ട് പോകുമെന്നതിനാൽ രണ്ട് ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. വലിയ അട്ടിമറികൾ സംഭവിക്കാത്ത പക്ഷം രണ്ടിലൊരു ടീം തന്നെ ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം തൂക്കുമെന്ന് തന്നെ വിലയിരുത്താം. എന്നാൽ ഈ സീസണിലെ പകുതി മത്സരങ്ങൾ ആയിട്ടേയുള്ളൂ. ഇനിയും മത്സരങ്ങൾ ശേഷിക്കെ ശക്തമായ തിരിച്ചുവരവിന് മറ്റ് ടീമുകൾക്ക് അവസരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
