പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ

JULY 7, 2026, 2:23 PM

അറ്റ്‌ലാന്റ: രണ്ടുഗോളിന് പിന്നിൽ നിന്നശേഷം ഈജിപ്തിനെതിരെ 12 മിനിട്ടിനിടെ മൂന്നുഗോളുകൾ തിരിച്ചടിച്ച് അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ.

15-ാം മിനിട്ടിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് ആദ്യഗോളടിച്ചു. 67-ാം മിനിട്ടിൽ മുഹമ്മദ് സീക്കോ രണ്ടാം ഗോളും നേടിയപ്പോൾ പതറിയ ജീവന്മരണപോരാട്ടത്തിലേക്ക് മാറിയ അർജന്റീനയ്ക്ക് വേണ്ടി 79-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേറോയും 83-ാം മിനിട്ടിൽ മെസിയും തിരിച്ചടിച്ചതോടെ അറ്റ്‌ലാന്റ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു

ഇൻജുറി ടൈമിന്റെ ആദ്യമിനിട്ടിൽ എൻസോയാണ് വിജയഗോളടിച്ചത്. ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും മെസിയാണ് കളി തിരിച്ചത്.

vachakam
vachakam
vachakam

21-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ കിട്ടിയ അവസരം മെസി പാഴാക്കിയത് അർജന്റീന ആരാധകരെ ഞെട്ടിച്ചിരുന്നു.

ഈ ലോകകപ്പിൽ ഇത് രണ്ടാമത്തെ പെനാൽറ്റിയാണ് മെസി പാഴാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചടിക്കാൻ അർജന്റീനയ്ക്ക് ലഭിച്ച അവസരങ്ങളും ഗോളാക്കാനായില്ല.

ഈജിപ്ഷ്യൻ ഗോളി മുസ്തഫ സുബൈറാണ് അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയായി മാറിയത്. രണ്ടാം പകുതിയിൽ ഈജിപ്ത് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ റദ്ദാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam