ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ

FEBRUARY 3, 2026, 7:05 AM

ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ 61 റൺസിന്റെ വിജയവുമായി അഫ്ഗാനിസ്ഥാൻ. ഇന്ന് ബംഗ്‌ളൂരുവിൽ നടന്ന മത്സരത്തിൽ സ്‌കോട്‌ലാണ്ടിനെ ആണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 184/6 എന്ന സ്‌കോർ നേടിയപ്പോൾ സ്‌കോട്‌ലാൻഡ് 123 റൺസിന് ഓൾഔട്ട് ആയി.

84 റൺസ് നേടിയ ദാർവിഷ് റസൂലിയും 36 റൺസ് നേടിയ ഇബ്രാഹിം സദ്രാനും 34 റൺസ് നേടിയ മൊഹമ്മദ് നബിയും ആണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്. സ്‌കോട്‌ലാൻഡിന് വേണ്ടി ജാക്ക് ജാർവിസും മാർക്ക് വാട്ടും രണ്ട് വീതം വിക്കറ്റ് നേടി.

vachakam
vachakam
vachakam

സ്‌കോട്‌ലാൻഡ് ബാറ്റിംഗിൽ 21 റൺസ് നേടിയ മൈക്കൽ ജോൺസും മാത്യു ക്രോസ്സും ടോപ് സ്‌കോറർമാരായപ്പോൾ ബ്രണ്ടൻ മക്മുല്ലൻ 20 റൺസ് നേടി പുറത്തായി. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി മൂന്നും സിയൗർ റഹ്മൻ ഷരീഫി, മൊഹമ്മദ് നബി എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam