ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ ആദ്യദിനം 16 വിക്കറ്റുകൾ വീണു

JUNE 5, 2026, 4:15 AM

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിവസം വീണത് 16 വിക്കറ്റുകൾ. ലോർഡ്‌സിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിനം 140 റൺസിന് ഓൾ ഔട്ടായി.

56 റൺസെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബെൻ ഡക്കറ്റ് 19 ഉം, ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് 12ഉം ജോഷ് ടോംഗ് 10ഉം ഷോയ്ബ് ബഷീർ 14ഉം മാത്രമാണ് രണ്ടക്കം കടന്നത്. ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി. ന്യൂസിലൻഡിന് വേണ്ടി കെയ്ൽ ജാമിസൺ 62 റൺസിന് 5 വിക്കറ്റെടുത്തപ്പോൾ നഥാൻ സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡ് കളിക്കാർക്കും തിളങ്ങാനായില്ല. ഒല്ലി റോബിൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ 3 വിക്കറ്റുകൾ നഷ്ടമായി. ഡെവോൺ കോൺവെ(1), കെയ്ൻ വില്യംസൺ(0), രച്ചിൻ രവീന്ദ്ര(0) എന്നിവരെ നഷ്ടമായ കിവീസിന് ടോം ലാഥമിനെ കൂടി ഏഴാം ഓവറിൽ നഷ്ടമായി. അതിനുശേഷം ഡാരി മിച്ചൽ 12നും, ടോം ബ്‌ളണ്ടർ 4നും പുറത്തായി.

vachakam
vachakam
vachakam

അങ്ങിനെ ന്യൂസിലണ്ട് 6 വിക്കറ്റിന് 29 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് ഗ്ലാൻ ഫിലിപ്പും (31*) നാഥൻ സ്മിത്ത് (6*) ന്യൂസിലൻഡിനെ മുന്നോട്ടു കൊണ്ടുപോയി. ഒന്നാം ദിവസം കളിനിർത്തുമ്പോൾ 6 വിക്കറ്റിന് 61 റൺസ് എടുത്തിട്ടുണ്ട്. ന്യൂസിലൻഡ് ഇപ്പോഴും 79 റൺസ് പിന്നിലാണ്.

രാവിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്ടൻ ടോം ലാഥം പിച്ചിലെ ഈർപ്പം മുതലെടുക്കാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്റെ തകർച്ച തുടങ്ങി.

ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ എമിലിയോ ഗേയെ (8) മടക്കി ജാമിസണാണ് ഇംഗ്ലണ്ടിന്റെ തകർച്ചക്ക് തുടക്കമിട്ടത്. മറ്റൊരു ഓപ്പണർ ബെൻ ഡക്കറ്റിനെ (19) നഥാൻ സ്മിത്ത് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയത് യുവതാരം ജേക്കബ് ബെഥേൽ (6).

vachakam
vachakam
vachakam

ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഇംഗ്ലണ്ടിനായി ഒരറ്റത്ത് പൊരുതി നോക്കിയത് മധ്യനിര താരം ഹാരി ബ്രൂക്ക് മാത്രമാണ്. കിവീസ് പേസിനെതിരെ ഏകദിന ശൈലിയിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ബ്രൂക്ക് 71 പന്തിൽ 7 ഫോറും ഒരു സിക്‌സറുമടക്കം 56 റൺസ് നേടി. അർധസെഞ്ച്വറിക്ക് പിന്നാലെ ബ്രൂക്കിനെ നഥാൻ സ്മിത്ത് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ മധ്യനിര തകർന്നു.

118-9ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അവസാന വിക്കറ്റിൽ 22 റൺസ് കൂട്ടിച്ചേർത്ത ഷൊയ്ബ് ബഷീർ -ജോഷ് ടങ് സഖ്യമാണ് 140 റൺസിലെത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam