മോണ്ടെസിറ്റോ: തന്റെ 45-ാം ജന്മദിനം ആഘോഷമാക്കി മേഗന്‍ മാര്‍ക്കിള്‍. ബലൂണുകളേന്തി സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് മേഗന്‍ സന്തോഷം കുറിച്ചത്.
വണ്‍-പീസ് നീന്തല്‍ വസ്ത്രവും സണ്‍ഗ്ലാസും ധരിച്ച്, കയ്യില്‍ ബലൂണുകളുമായി പൂളിലേക്ക് ചാടുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് മേഗന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി' എന്നും ഡച്ചസ് കുറിച്ചു.
ഭര്‍ത്താവ് ഹാരി രാജകുമാരന്‍, മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ക്കൊപ്പമുള്ള വേനല്‍ക്കാല യാത്രകളുടെ മനോഹരമായ നിമിഷങ്ങളും അടുത്തിടെ മേഗന്‍ പങ്കുവെച്ചിരുന്നു. കടല്‍ത്തീരത്തെ കുടുംബ ചിത്രങ്ങള്‍ക്കും പൂള്‍ ദിനങ്ങള്‍ക്കും പുറമെ, ഹാരിയുടെ മാതാവ് ഡയാന രാജകുമാരിയുടെ വസതിയായ ആല്‍തോര്‍പ്പ് ഹൗസ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ഇതിലുള്‍പ്പെടുന്നു.
അടുത്തിടെ 'മാസ്റ്റര്‍ചെഫ് ഓസ്‌ട്രേലിയ' പരിപാടിയില്‍ മേഗന്‍ എത്തിയപ്പോള്‍ ഹാരി വീഡിയോ കോളിലൂടെ അപ്രതീക്ഷിതമായി കടന്നുവന്നതും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
