മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗർ

AUGUST 4, 2026, 8:22 PM

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിൽ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം നൽകിയ വ്‌ളോഗർഒടുവിൽ ക്ഷമാപണം നടത്തി. 

മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു വ്‌ലോഗറുടെ ആഹ്വാനം.

മണ്ണിടിച്ചിലിൽ ചെളിയിൽ വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മാധ്യമപ്രവർത്തകന്റെ ദൃശ്യം കാണിച്ചായിരുന്നു നിസാമിന്റെ അധിക്ഷേപം.

vachakam
vachakam
vachakam

നിസാം എന്ന വ്‌ളോഗറാണ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇയാൾക്കെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പരാതി നൽകിയിരുന്നു. 

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് കെയുഡബ്ല്യുജെ പരാതി നൽകിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടിയിരുന്നു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam