മുംബൈ: ഇന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ ഭാവവും തീവ്രതയും നല്‍കിയ പ്രശസ്ത നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് തീരാനഷ്ടം സൃഷ്ടിച്ച് ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെ നാളായി രക്താര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, നാല് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത അഭിനയ ജീവിതത്തിന് വിരാമമിട്ടാണ് യാത്രയാകുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പ്രതിനായക വേഷങ്ങളിലൂടെയും അതിശക്തമായ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ അഭിനേതാവാണ് പ്രദീപ് റാവത്ത്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജനി എന്ന തമിഴ് ചിത്രത്തിലും അതിന്റെ ഹിന്ദി പതിപ്പിലും അദ്ദേഹം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വന്‍ ജനപ്രീതി നേടിയിരുന്നു. അമീര്‍ ഖാന്‍ നായകനായ ലഗാന്‍ എന്ന ചിത്രത്തിലെ ദേവാ സിങ് സോധി, സര്‍ഫറോഷ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റി.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, പഞ്ചാബി, നേപ്പാളി തുടങ്ങിയ നിരവധി ഭാഷകളിലായി നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെലുങ്കില്‍ എസ്.എസ് രാജമൗലിയുടെ സൈ എന്ന ചിത്രത്തിലെ ഭിക്ഷു യാദവ് എന്ന വില്ലന്‍ വേഷം അദ്ദേഹത്തിന് ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. 2011 ല്‍ പുറത്തിറങ്ങിയ ചൈനാടൗണ്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഇതു പാതിരാമണല്‍, കസിന്‍സ്, ഒരു കടത്തനാടന്‍ കഥ എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ടു. ഗായപദ്ദ സിംഹം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഭാര്യ: കല്യാണി റാവത്ത്. വിക്രമാദിത്യ റാവത്ത് ഉള്‍പ്പെടെ രണ്ടു മക്കളുണ്ട്. ചലച്ചിത്ര-ടെലിവിഷന്‍ മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
